Friday, October 26, 2007

അക്ഷരങ്ങളും,ഞാനും.

മേശയ്ക്കു താഴെ വലിച്ചു കീറിയിട്ട
കടലാസു കഷ്ണങ്ങളില്‍ നിന്ന്
അക്ഷരങ്ങള്‍ എന്നെ തുറിച്ചു നോക്കി.
എറിഞ്ഞുകളഞ്ഞതെന്തിനെന്ന
ചോദ്യം എന്നെ ഭയപ്പെടുത്തി.
അക്ഷരങ്ങള്‍ ഓടിയും ചാടിയും
ഇരുന്നും,കിടന്നും
വാചകങ്ങള്‍ തീര്‍ത്തു.
ദിവസങ്ങളായി ഞാന്‍ തേടി നടന്ന
അര്‍ത്ഥസമ്പുഷ്ടിയില്‍
ആ വാചകങ്ങള്‍ഞെളിഞ്ഞുനിന്നു.
വാചകക്കഷ്ണങ്ങള്‍ പെറുക്കി
നെഞ്ചോടു ചേര്‍ത്ത് അതെന്‍
സ്വന്തമെന്ന് അവകാശപ്പെട്ടു.

എപ്പോഴാണ് അക്ഷരങ്ങളെ ഞാന്‍
സ്നേഹിക്കാന്‍ തുടങ്ങിയത്??
കുഞ്ഞുനാവില്‍ മോതിരമമര്‍ത്തി
വലിയച്ഛന്‍ ഹരിശ്രീ കുറിച്ചപ്പോള്‍
അക്ഷരങ്ങളുടെ ഭാരം സഹിക്കാനാവാഞ്ഞ്
ഞാന്‍ അലറിക്കരഞ്ഞിരുന്നു..
പിന്നീട്...
അംഗന്‍വാടിയിലെ ടീച്ചര്‍
കുഞ്ഞുവിരലിനിടയില്‍ തിരുകിയ
കല്ലുപെന്‍സില്‍ ചൂണ്ടുവിരലിലെ
നേര്‍ത്തതൊലിയില്‍
ചുവന്നചായം പുരട്ടി..
ഒടുവില്‍
ചാഞ്ഞും,ചെരിഞ്ഞും
അകത്തേയ്ക്കും,പുറത്തേയ്ക്കും
മഴവില്ലുവരപ്പിച്ച് അക്ഷരങ്ങളെ
അമ്മ എന്റെ കൂട്ടുകാരാക്കി.
ഇണങ്ങിയും പിണങ്ങിയും
തല്ലിയും തടവിയും
ഞങ്ങള്‍ വളര്‍ന്നു..
വളര്‍ച്ചക്കിടയിലെപ്പോഴോ
ഞാനക്ഷരങ്ങളിലലിഞ്ഞു....
വാക്കുകളായി..വാചകങ്ങളായി..
ഞാന്‍ നിറഞ്ഞു..
നിറവിന്റെ ആ സമൃദ്ധിയില്‍
ഞാനറിഞ്ഞു..
അക്ഷരങ്ങളില്ലെങ്കില്‍..
ഞാനൊരു വട്ടപ്പൂജ്യം..!!

11 comments:

വാണി said...

അക്ഷരങ്ങളും,ഞാനും..

അക്ഷരങ്ങളില്ലെങ്കില്‍..
ഞാനൊരു വട്ടപ്പൂജ്യം!!

സഹയാത്രികന്‍ said...

തേങ്ങ എന്റെ വക തന്നെ ആയിക്കോട്ടേ...

ഠേ..!

കവിത നന്ന്...

:)

ചുരുക്കിപ്പറഞ്ഞാല്‍ സ്ഫടിക ത്തില്‍ തിലകന്‍ പറഞ്ഞപോലെ..., “ബൂലോഗത്തിന്റെ ഓരോ സ്പന്ദനങ്ങളും അക്ഷരങ്ങളിലാണ്... വിത്തൌട്ട് അക്ഷരങ്ങള്‍ ഈ ബൂലോഗമൊരു വട്ടപ്പൂജ്യം”

:)

സഹയാത്രികന്‍ said...

ഹി..ഹി..ഹി.. പറ്റിച്ചാ... വേറാരേലും തേങ്ങയടിച്ചാ... :)

ഉണ്ടെങ്കില്‍ ആ തേങ്ങ അങ്ങ് കളങ്ങേക്കൂ...എന്നിട്ട് ബാക്കി ഇട്ടാല്‍ മതി... ഇല്ലെങ്കില്‍ ഇതങ്ങ് കളഞ്ഞേക്കൂ..
:)

Sethunath UN said...

കൊള്ളാം. സ‌മാന‌തയുള്ളൊരു പോസ്റ്റ് ഋതുഭേദ‌ങ്ങ‌ളില്‍ (മ‌യൂര) കണ്ടതായി ഒരോ‌ര്‍മ്മ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

good

ശ്രീ said...

"നിറവിന്റെ ആ സമൃദ്ധിയില്‍
ഞാനറിഞ്ഞു...
അക്ഷരങ്ങളില്ലെങ്കില്‍..
ഞാനൊരു വട്ടപ്പൂജ്യം...!!!"

:)

വാളൂരാന്‍ said...

നന്നായിരിക്കുന്നു....

സജീവ് കടവനാട് said...

വട്ടപ്പൂജ്യവും അക്ഷരമാണ്...:)

ഉപാസന || Upasana said...

koLLaam kiRukkE
:)
upaasana

സു | Su said...

:)

ശിവകാമി said...

എഴുത്ത് നന്നായിട്ടുണ്ട്...
മതിപ്പോടെ,
ശിവകാമി