Monday, August 30, 2010

അതിരുകള്‍.

പരസ്പരം കാണാനാകാതെ രണ്ടു മനുഷ്യര്‍
പരസ്പരം മിണ്ടാനാകാതെ രണ്ടു മനുഷ്യര്‍.
ഒരാള്‍ക്ക് വെള്ള നിറമുള്ള ഉടുപ്പാണ്.
മറ്റൊരാള്‍ക്ക് വെള്ള നിറമുള്ള തൊലിയും!
ഉടുപ്പും, തൊലിയും നിര്‍ത്താതെ കലഹിച്ചു.
എല്ലാം പൊട്ടിച്ചിതറിയ ആ നിമിഷത്തില്‍
അയാളുടെ ഉടുപ്പ് കത്തിക്കരിഞ്ഞിരുന്നു.
തൊലിയുടെ വെളുപ്പില്‍ ചുവപ്പും, കറുപ്പും.
അപ്പോഴാണ്‌ അവര്‍ പരസ്പരം ....
..കണ്ടത്..... മിണ്ടിയത്...!!!!

5 comments:

വാണി said...

" അതിരുകള്‍"....

ശ്രീ said...

അതിരുകള്‍ ഇല്ലാതാകുന്നത് മരണത്തിലാണെന്നും എല്ലാ രക്തത്തിന്റെയും നിറം ചുവപ്പാണെന്നും എന്തേ എന്നിട്ടും ആരും തിരിച്ചറിയുന്നില്ല...

Jishad Cronic said...

അതിരുകളില്ലാത്ത സ്നേഹത്തിനായി പ്രാര്ത്തിക്കം.

MyDreams said...

ഞാന്‍ മിണ്ടൂല....വായി തുറക്കില്ല ..എന്നാല്‍ അല്ലെ മിണ്ടുള്ളൂ

മണി,വാതുക്കോടം. said...

കേവലം മനുഷ്യസൃഷ്ടികളായ അതിരുകള്‍...