Wednesday, November 19, 2008

കണ്ണാടി.

കണ്ണാടികള്‍ കൊണ്ട് അവളുടെ മുറി നിറഞ്ഞിരുന്നു. പല രൂപത്തിലും, വലിപ്പത്തിലുമുള്ള കണ്ണാടികള്‍.
ഓരോന്നിനും മുന്നില്‍ മണിക്കൂറുകളോളം അവള്‍ നിന്നു, പല ഭാവങ്ങളില്‍, പല വേഷങ്ങളില്‍.
എല്ലാറ്റിനുമൊടുവില്‍ അവളുടെ മുഖത്ത് നിരാശ മാത്രം ബാക്കിയായി. വീണ്ടും, വീണ്ടും കണ്ണാടികള്‍ വാങ്ങിക്കൂട്ടാന്‍ അവള്‍ക്ക് തിടുക്കമായി. കണ്ണാടികള്‍ നിറഞ്ഞ ആ മുറിയുടെ താക്കോല്‍ അവള്‍ പരമരഹസ്യമായി സൂക്ഷിച്ചു. പലരുടേയും കണ്ണുകള്‍ പലവട്ടം താക്കോല്‍ പഴുതിലൂടെ മുറിക്കുള്ളിലെത്തിയെങ്കിലും പ്രതീക്ഷിച്ചതൊന്നും കാണാതെ അവരും പിന്‍വലിഞ്ഞു.

*********************************************

കണ്ണാടികള്‍ക്കു നടുവില്‍ അവള്‍ നിന്നു. ചുറ്റിലുമിരിക്കുന്ന കണ്ണാടികളില്‍ ഓരോന്നിലേയ്ക്കും അവള്‍ മാറി മാറി നോക്കി, ഒന്നിലെങ്കിലും തന്റെ രൂപം കാണാന്‍ !!!

7 comments:

വാണി said...

കണ്ണാടികള്‍ കൊണ്ട് നിറഞ്ഞ ഒരു മുറി..!!!

അനില്‍ശ്രീ... said...

ചെറിയ് പോസ്റ്റ്.. എല്ലാവരും തിരയുന്നതും ഇത് തന്നെയല്ലേ....

ഒരു വര്‍ഷത്തിനടുത്തായി മറ്റൊരു പോസ്റ്റ്.. ഇതൊരു തിരിച്ചു വരനാണോ വാണീ...

ഗുപ്തന്‍ said...

വെല്‍കം ബായ്ക്ക് ..ഇനി തകര്‍ത്തങ്ങോട്ടെഴുത്വല്ലേ :)

വികടശിരോമണി said...

കണ്ണാടി നോക്കിയിരിക്കുന്ന ലോലബുദ്ധികൾക്ക് മാത്രം കാണാനാവും വിധത്തിലാണ് പ്രകൃതി കഴുത്ത് സംവിധാനം ചെയ്തിരിക്കുന്നത്.കണ്ണാടിയിൽ തന്നെത്തന്നെ കാണുക എന്നാൽ,കഴുത്തിനെപ്പറ്റി ആശങ്കപ്പെടുക എന്നുകൂടിയാണ് അർത്ഥം.

ശ്രീ said...

ഒരുപാടു നാളുകള്‍ക്കു ശേഷമാണല്ലോ ചേച്ചീ... ഇടയ്ക്ക് വന്നു നോക്കാറുണ്ട്. ഇപ്പഴെങ്കിലും തിരിച്ചെത്തിയല്ലോ... സന്തോഷം.

പറയാന്‍ മറന്നു; ചെറുകഥ നന്നായീട്ടോ. :)

ഇനി മുങ്ങില്ലല്ലോ അല്ലേ? ;)

anushka said...

nice post..

ഏ.ആര്‍. നജീം said...

ആദ്യായിട്ടാ ഈ വഴി വരുന്നത്.. നല്ല കഥ..

കണ്ണാടിയെക്കുറിച്ച് പറഞ്ഞപ്പോഴാ ഞാന്‍ ഓര്‍ത്തത് എനിക്കും ഒരു കണ്ണാടിയുണ്ടായിരുന്നു ദേ.. കൂടുതല്‍ ഇവിടെ ചെന്ന് നോക്കിയാ കാണാം.. :)


http://ar-najeem.blogspot.com/2009/11/blog-post.html